കടലുണ്ടി: മണ്ണൂർ കീഴ്കോട് ജി.എൽ.പി സ്കൂളിനു സമീപം പരേതനായ നീലേരി ഗോപാലന്റെ മകൻ ഹരീഷ് (62) നിര്യാതനായി. ഒളവണ്ണ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ശ്രീജിത. മക്കൾ: നന്ദു, വൃന്ദ, പരേതനായ ഗോപു. സഹോദരങ്ങൾ: ശകുന്തള, നീലേരി രാജൻ (സി.പി.എം, ഒളവണ്ണ ലോക്കൽ കമ്മിറ്റി അംഗം), ഗിരിജ, ജയദേവൻ, ബൈജു, ജോബീഷ് കുമാർ (എം.ഡി, മൈറ്റർ ടെക്നോളജീസ്), വിനു നീലേരി (ജില്ല പ്രസിഡന്റ്, വനിത സാഹിതി കോഴിക്കോട്), പരേതയായ ശ്രീദേവി.