കുറ്റ്യാടി: ദേശാഭിമാനി ലേഖകനും കുറ്റ്യാടി പ്രസ് ഫോറം വൈസ് പ്രസിഡന്റും കക്കട്ടിൽ റൂറൽ ബാങ്ക് തളീക്കര ശാഖ ജീവനക്കാരനുമായ ദേവർകോവിൽ പൂക്കാട് കുനിയിൽ കെ. മുകുന്ദൻ (57) നിര്യാതനായി. അർബുദബാധിതനായി ചികിത്സയിലായിരുന്നു. നേരത്തെ മംഗളം പത്രത്തിന്റെ പ്രാദേശിക ലേഖകനായും എൽ.ഐ.സി ഏജൻറായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പാരലൽ കോളജ് അധ്യാപകനായിരുന്നു. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: മാധവിയമ്മ. ഭാര്യ: സജിത (അധ്യാപിക ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി). മക്കൾ: അശ്വിജ്(ഡിഗ്രി വിദ്യാർഥി), ഉജ്ജ്വൽ (പ്ലസ്ടു വിദ്യാർഥി). സഹോദരങ്ങൾ: രവീന്ദ്രൻ (റിട്ട. എക്സൈസ് ഓഫിസർ), പ്രസന്ന (റിട്ട. അധ്യാപിക കായക്കൊടി ഹൈസ്കൂൾ), അജയൻ (എ.എസ്.ഐ കേരള പൊലീസ്). സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.