പൂനൂർ: ടൗണിലെ ജാൻ മെൻസ് ബ്യൂട്ടി സലൂൺ ജീവനക്കാരൻ ഉത്തർപ്രദേശ് അംറോഹ ജില്ലയിലെ ഉജാരി സ്വദേശി മുഹമ്മദ് ഇർഫാൻ (33) പൂനൂരിൽ നിര്യാതനായി. കുടുംബസമേതം പൂനൂരിൽ താമസിക്കുകയായിരുന്നു. പിതാവ്: സൽമാനി. ഭാര്യ: റൈഹാന ഇർഫാൻ സൽമാനി. മക്കൾ: ഷുഹാന, ഷുഹാൻ, ഇഷാന (ശാന്തിനഗർ ഹോളിലാൻഡ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ), ഇഷാൻ, റിഷാൽ. മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.