കോങ്ങാട്: ഗവ. യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകൻ എം.പി. ഗോപാലകൃഷ്ണ പിഷാരടി (ഷാരോടി മാസ്റ്റർ - 87) നിര്യാതനായി. കോങ്ങാട്ടെ രാഷ്ട്രീയ-സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: എസ്.പി. ജയദേവൻ (സി.പി.എം കോങ്ങാട് ലോക്കൽ സെക്രട്ടറി), സുജാത, വത്സൻ (മുൻ നേവി ഉദ്യോഗസ്ഥൻ). മരുമക്കൾ: ഗീത ഹരിനാരായണൻ, രശ്മി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് മുണ്ടൂർ പഞ്ചായത്ത് ശ്മശാനത്തിൽ.