അതിരപ്പിള്ളി: വാൽപ്പാറയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാൽപ്പാറ പൊലീസ് സ്റ്റേഷന് സമീപം നടുത്തൊടി ഹംസയുടെ മകൻ ഫഹദ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് വാൽപ്പാറ അയ്യർപ്പാടിയിലാണ് അപകടം. ദുബൈയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു മാസം മുമ്പ് അവധിക്കെത്തിയതായിരുന്നു. കുടുംബത്തോടൊപ്പം വാൽപ്പാറയിലായിരുന്നു താമസം. ദുബൈയിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് അപകടം. മാതാവ്: സീനത്ത് അന്തിക്കാട്. ഭാര്യ: ഫാത്വിമ (കിഴുപ്പുള്ളിക്കര). മകൻ: അയാൻ.