വേളം: പഞ്ചായത്തിലെ പ്രഥമ എം.ബി.ബി.എസ് ബിരുദധാരിയും പൂളക്കൂൽ എൻ.കെ ഹോസ്പിറ്റൽ ഉടമയുമായിരുന്ന ഡോ. എൻ.കെ. കുഞ്ഞബ്ദുല്ല (72) നിര്യാതനായി. കുറ്റ്യാടി, മാനന്തവാടി ഗവ.ആശുപത്രികളിലും തിരുവള്ളൂർ, ചെറുവണ്ണൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിതാവ്: പരേതനായ നരിയങ്കണ്ടി കുഞ്ഞമ്മദ് ഹാജി. ഭാര്യ: കുഞ്ഞാമി നരിക്കാംകാവിൽ. മക്കൾ: റഫീഖ് (ഖത്തർ), റിയാസ്, റാസിഖ് (ഖത്തർ), റാഷിദ് (ഖത്തർ). മരുമക്കൾ: സുമയ്യ (ചെമ്മരത്തൂർ), റൈഹാനത്ത് (വളാഞ്ചേരി), ശിബ്നാസ് (വില്യാപ്പള്ളി), ജസീല (കായക്കൊടി). സഹോദരങ്ങൾ: എൻ.കെ.സി. മൊയ്തു ഹാജി (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), കുഞ്ഞാമി, ആയിശ, ഖദീജ.