മുക്കം: ഞാറക്കാട് കളരിക്കൽ ഉസ്മാൻ (69) നിര്യാതനായി. മണാശ്ശേരി ഗവ. യു.പി സ്കൂൾ റിട്ട.പ്രധാനാധ്യാപകനും മുക്കം ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറിയും താഴക്കോട് മഹല്ല് സെക്രട്ടറിയുമായിരുന്നു. കെ.എസ്.എസ്.പി.യു കാരശ്ശേരി യൂനിറ്റ് മുൻ സെക്രട്ടറിയും ഇരുവഴിഞ്ഞി റസിഡൻറ്സ് അസോസിയേഷൻ രക്ഷാധികാരിയുമാണ്. ഭാര്യ: ആമിന കല്ലൻകുടി (റിട്ട.പ്രധാനാധ്യാപിക,ചുള്ളിക്കോട് ഗവ.ഹൈസ്കൂൾ). മക്കൾ: ജൂമീന(ഉള്ള്യേരി), ജുംന(ലെക്ചറർ,ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക്ക്), പരേതയായ ജുൽസിന. മരുമക്കൾ: സനിദ് മജീദ് (അധ്യാപകൻ,നരിപ്പറ്റ എ.എം.എൽ.പി),മുഹമ്മദ് അസ്ലം (ഓപറേഷൻ ഓഫിസർ, എച്ച്.ടി.ഐ മർക്കസ് നോളജ് സിറ്റി,ഈങ്ങാപ്പുഴ). സഹോദരങ്ങൾ: കളരിക്കൽ ഉസ്സൻ(റിട്ട.പ്രധാനാധ്യാപകൻ),കെ.അബൂബക്കർ(റിട്ട.എ.ഇ,കെ.എസ്.ഇ.ബി),കെ. ഉമ്മർ(റിട്ട.ഡി.ഡി.ഇ ഓഫിസ്),ഇയ്യാത്തുമ്മ(തോട്ടത്തിൻകടവ്),ആമിന(ഉറുമി),പരേതരായ കളരിക്കൽ മുഹമ്മദ്(മുക്കം മുസ്ലിം അനാഥശാല മുൻ ജോയന്റ് സെക്രട്ടറി),കെ. ആലി (റിട്ട.പ്രധാനാധ്യാപകൻ),കദീജ(പാഴൂർ).