വാണിമേൽ: കുയ്തേരി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ മച്ചുകുന്നത്ത് അമ്മദ് ഹാജി (83) നിര്യാതനായി. ദീർഘകാലം ദുബൈയിൽ വ്യാപാരിയായിരുന്നു. വാണിമേൽ മൂന്നാം വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ഭാര്യ: അയിശു ഹജ്ജുമ്മ മാക്കൂൽ പാറക്കടവ്. മക്കൾ: സാദത്ത്, നൗഷാദ് (ഇരുവരും ഖത്തർ), ഹാജറ, സീനത്ത്. മരുമക്കൾ: അഹമ്മദ് കാടങ്കിയിൽ താഴെ വെള്ളിയോട് (ഒമാൻ), ലത്തീഫ് പുതിയടത്ത് വരിക്കോളി (ബഹ്റൈൻ), റുഖിയ പനച്ചിക്കൂൽ എടച്ചേരി, ഹാജറ പുത്തലത്ത് തിനൂര്. സഹോദരങ്ങൾ: മൊയ്ദു, സൂപ്പി, മാമി ഹജ്ജുമ്മ, മറിയം പരേതരായ ആലി, ഹസൻ, ഹലീമ്മ.