തിരൂരങ്ങാടി: കൊളപ്പുറം നോർത്തിലെ പൗരപ്രമുഖനും മഹല്ല് മുൻ സെക്രട്ടറിയുമായ തെങ്ങിലാൻ മൊയ്തീൻകുട്ടി മാസ്റ്റർ (86) നിര്യാതനായി. മമ്പുറം, ഇരുമ്പുചോല, കൊളപ്പുറം, പുത്തനങ്ങാടി കുറുവ, കക്കാടംപുറം തുടങ്ങിയ സ്കൂളുകളിൽ അധ്യാപകനായും പ്രധാനാധ്യാപകനായും ജോലി ചെയ്തിരുന്നു. ഭാര്യ: ആയിഷാബി (പറപ്പൂർ). മക്കൾ: മുഹമ്മദലി, മജീദ്, ഹംസ (കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), സിദ്ദീക്, കുഞ്ഞിമൊയ്തീൻ, സക്കീന. മരുമകൻ: ആസിഫ് കിളിയമണ്ണിൽ (കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ).