അകത്തേത്തറ: പാലക്കാട് എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം അരീക്കോട് ചെങ്ങര ഇരിവട്ടി വക്കത്ത് വീട്ടിൽ ഷിഹ്വാനാണ് (19) മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അസ്വാഭാവിക മരണത്തിന് ഹേമാംബിക നഗർ പൊലീസ് കേസെടുത്തു.