അഴീക്കോട്: പരേതനായ മഠത്തിപ്പറമ്പിൽ ഹൈദ്രോസ് കുട്ടിയുടെ മകൻ അലിക്കുഞ്ഞി (71) സൗദിയിൽ നിര്യാതനായി. ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ റിയാദ് വിമാനത്താവളത്തിൽ വെച്ചാണ് മരണം. മൂന്നുമാസം മുമ്പ് സന്ദർശക വിസയിൽ പോയതായിരുന്നു. ഭാര്യ: സാറാബി. മക്കൾ: അനീഷ്, ആഷിഖ് (സൗദി), ആഷിഫ് (ദുബൈ). മരുമക്കൾ: മിസ്ന, റിൻഷിദ, സഫ്ന. ഖബറടക്കം സൗദിയിൽ നടന്നു.