മാള: ബൈക്ക് ബസിനടിയിൽപെട്ടുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മാള താണികാട് പടിയഞ്ചേരി പരേതരായ പരമു - കല്യാണി ദമ്പതികളുടെ മകൻ ബിജേഷാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിന് കൊടകര - മാള റോഡിൽ വടമയിൽ വെച്ചായിരുന്നു അപകടം. മാളയിൽ നിന്ന് വടമയിലേക്ക് പോവുകയായിരുന്നു ബിജേഷ്. ഇതേ ദിശയിൽ പോവുകയായിരുന്ന ചാലക്കുടി -മാള സർവിസ് നടത്തുന്ന സ്വകാര്യ ബസിന് അടിയിലേക്കാണ് ബൈക്ക് വീണത്. അൽപദൂരം ബൈക്ക് വലിച്ചിഴച്ച ശേഷമാണ് ബസ് നിർത്തിയത്. ഉടൻ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടം എങ്ങനെയാണുണ്ടായതെന്ന് വ്യക്തമല്ല. പെയിന്റിങ് തൊഴിലാളിയായിരുന്നു ബിനീഷ്. മൃതദേഹം മാള ഗവ. ആശുപത്രി മോർച്ചറിയിൽ. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ സിമി ബംഗളൂരുലാണുള്ളത്. മക്കൾ: അജ്ജ്വൽ,അജ്ജ്വന, അപ്പു. മാള പൊലീസ് സ്ഥലത്തെത്തി.