ചാലക്കുടി: ദേശീയ പാതയിൽ പിതാവുമൊത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ ബാലൻ മരിച്ചു. കുറ്റിക്കാട് കരിപ്പായി ആന്റുവിന്റെ മകൻ എഡ്വിൻ (12) ആണ് മരിച്ചത്. പരിക്കേറ്റ ആന്റുവിനെ (50) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോട്ട സിഗ്നൽ ജങ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ബൈക്കിന് പിന്നിലാണ് കാറിടിച്ചത്.