പേരാമ്പ്ര: എരവട്ടൂരിലെ എടവനപ്പൊയിൽ ഇ.പി. ഇബ്രാഹിം മാസ്റ്റർ - ആമിന ദമ്പതികളുടെ മകൻ ഇ.എം. ഷാജി (50) ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ സെന്ററിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ഷർഫീന. മകൻ: ഷെഹസിൻ ഷാജി (പേരാമ്പ്ര ഹൈസ്കൂൾ പ്ലസ് ടു വിദ്യാർഥി). സഹോദരിമാർ: ഷെമി ടീച്ചർ (എൻ.വി.യു.പി.എസ്, എരവട്ടൂർ), ഷെജിന. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടി പൂർത്തിയായിവരുന്നതായി ബന്ധുക്കൾ അറിയിച്ചു.