ശ്രീകൃഷ്ണപുരം: ഒലവക്കോട് ജി.പി.ഡബ്ല്യു എൽ.പി സ്കൂൾ പ്രധാന അധ്യാപിക ശ്രീലത ടീച്ചറുടെയും റിട്ട. പ്രധാനാധ്യാപകന് കരിമ്പുഴ കുന്നത്തുവീട്ടില്‍ ഗോപാലകൃഷ്ണന് മാഷിന്റെയും മകള്‍ കാവ്യശ്രീ (27) നിര്യാതയായി. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: കൃഷ്ണശ്രീ (നഴ്സ്, ഗവ. ആശുപത്രി, തൃശൂര്‍), യദുകൃഷ്ണന് (വിദ്യാർഥി).