മൂപ്പൈനാട്: തലക്കൽ പ്രദേശത്തെ മുസ്ലിം ലീഗിന്റെ മുൻകാല നേതാവ് പി.ടി. കുഞ്ഞേനി (86) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റ്, റിപ്പൺ മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം അഖിലേന്ത്യ ലീഗിന്റെ മേപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: എം. നബീസ. മക്കൾ: റാബിയ, സുബൈദ, ബഷീർ, മുസൈഫ, ഷെറീന, സുനീറ, സുനീർ, സുധീർ ചിക്കു, ഷീബ, ഖൈറുന്നിസ. മരുമക്കൾ: അസൈനാർ, കുഞ്ഞാപ്പ, അലി, മുംതാസ്, അബ്ദുൾ അസീസ്, അബ്ദുൾ ലത്തീഫ്, റഷീദ്, നൗഷാദ്, അസ്ന, റഹീന.