ചിറ്റാട്ടുകര: തലക്കോട്ടുകര വീട്ടിൽ ബാബു (62) നിര്യാതനായി. ചിറ്റാട്ടുകരയിൽ ടാക്സി ഡ്രൈവറാണ്. ഭാര്യ: സാലി. മക്കൾ: റെനി (അധ്യാപിക, സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസ്, തൃശൂർ), റെനീഷ് (സൈറ്റ് എൻജിനീയർ). മരുമക്കൾ: വിജു തോമസ് (സി.ആർ.പി.എഫ്), ജോസിയ. സംസ്കാരം ഞായറാഴ്ച നാലിന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.