ചാവക്കാട്: മകളുടെ നിക്കാഹിനു മുമ്പ് പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് എയർ ഓഷ്യൻ ട്രാവൽസ് ഉടമ അനുഗ്യാസ് റോഡിൽ പുത്തൻപുള്ളി കുഞ്ഞിമുഹമ്മദിന്റെ മകൻ ബഷീറാണ് (62) മരിച്ചത്. മുതുവട്ടൂർ രാജാ ഹാളിൽ നടക്കുന്ന നിക്കാഹിനു പോകാൻ ഒരുങ്ങുന്നതിനിടയിലാണ് കുഴഞ്ഞുവീണത്. ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. നിക്കാഹ് സഹോദരന്റെ കർമികത്വത്തിൽ നടത്തി. ഭാര്യ: നഫീസ (റിട്ട. അധ്യാപിക, മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഡോ. നസ്നിൻ, ഡോ. തൻസില. മരുമക്കൾ: മുഹമ്മദ് ഫഹിം (യു.കെ), അഷ്ഫാഖ് (എറണാകുളം). ഖബറടക്കം ഞായറാഴ്ച 11ന് മണത്തല പള്ളി ഖബർസ്ഥാനിൽ.