വടക്കഞ്ചേരി: വാണിയംപാറ ഇ.കെ.എം.യു.പി.എസ് റിട്ട. അധ്യാപകൻ, തൃശൂർ സമ്പർബൺ ചിട്ടിഫണ്ട് ചെയർമാൻ തച്ചംപേരിൽ ടി. ചാണ്ടി മാസ്റ്റർ (80) നിര്യാതനായി. ഭാര്യ: റിട്ട. പ്രധാനാധ്യാപിക പരേതയായ ലീലാമ്മ (കൊമ്പഴ മണലേത്ത് കുടുംബാംഗം). മക്കൾ: ടി.സി. ബീന (പ്രധാനാധ്യാപിക, എൽ.വി.എൽ.പി സ്കൂൾ പുതുക്കോട്), ബോബിചാണ്ടി (സബ് ഇൻസ്പെക്ടർ തൃശൂർ), ബിനീഷ് ചാണ്ടി (ബ്രോഡ്കാസ്റ്റ് മീഡിയ). മരുമക്കൾ: ജോണി ഡയൻ കാരുവള്ളിൽ (റിട്ട. അധ്യാപകൻ, എസ്.എം.എച്ച്.എസ്.എസ് അയിലൂർ നെന്മാറ), വി. ബിനിത (അസി. പ്രഫസർ, സി.സി.എസ്.ഐ.ടി ജോൺ മത്തായി സെന്റർ അരണാട്ടുകര തൃശൂർ), എം.എ. ഷാനിയ (അധ്യാപിക, എ.എൽ.പി സ്കൂൾ കണക്കന്നൂർ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.