വടക്കഞ്ചേരി: വീടിന് മുകളിൽ തുണിയിട്ട് താഴേക്ക് ഇറങ്ങിവരുന്നതിനിടെ ഗോവണിയിൽനിന്ന് വീണ് യുവതി മരിച്ചു. അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് ഫസീല (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. തലയടിച്ച് വീണതാണ് മരണകാരണം. പോസ്റ്റ്മോർട്ടത്തിനു ശേഷം ഖബറടക്കി. ഭർത്താവ്: അബ്ദുൽ ഷുക്കൂർ. മക്കൾ: ഷാഫി, ഫിയ നസ്രി. പിതാവ്: ഇരവളപ്പിൽ ബാപ്പു. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഫൈസൽ, നൗഫൽ, പരേതനായ ഫസൽ.