അടാട്ട്: പാവറട്ടി വെന്മേനാട് പെരിങ്ങാട്ട് കുഞ്ഞുണ്ണിയുടെ മകൻ ഹരിദാസ് (69) കോയമ്പത്തൂരിൽ മകളുടെ വീട്ടിൽ നിര്യാതനായി. പ്രഫഷനൽ ഫോട്ടോഗ്രാഫറായി ദീർഘകാലം യു.എ.ഇയിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ദീപ്തിദാസ് (സീനിയർ സെക്കൻഡറി ടീച്ചർ, കോയമ്പത്തൂർ), കീർത്തിദാസ് (അസി. പ്രഫസർ, സീഡാക് കോളജ് മണ്ണാർക്കാട്). മരുമക്കൾ: ബിജേഷ് (സി.ആർ.പി.എഫ്), മനു ശിവപ്രസാദ് (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ മലപ്പുറം).