താമരശ്ശേരി: താമരശ്ശേരി ചുങ്കം അയ്യിട്ടകത്ത് ഇസ്മായില്‍ (57) സൗദിയില്‍ നിര്യാതനായി. സൗദി ജിദ്ദയില്‍ താമസസ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പരേതരായ മുഹമ്മദ്, പാത്തുമ്മയി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറീന. മക്കള്‍: മുഹമ്മദ് ഷാമില്‍, മുഹമ്മദ് ഷിബിന്‍. മരുമകള്‍: അന്‍ഷിദ. സഹോദരങ്ങള്‍: ഹംസ (സൗദി), സുബൈദ. സംസ്കാരം പിന്നീട് നാട്ടില്‍.