ഷൊർണൂർ: ബൈക്ക് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. വാടാനാംകുറിശ്ശി അങ്കോത്ത് ശങ്കരനാരായണന്റെയും രാധമ്മയുടെയും മകൾ ഇ.കെ. ഭാഗ്യലക്ഷ്മിയാണ് (55) മരിച്ചത്. ഈ മാസം 23ന് രാവിലെ 10ന് പട്ടാമ്പിയിലാണ് അപകടം നടന്നത്. തലക്ക് പരിക്കേറ്റ ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകിയാണ് മരിച്ചത്. ഭർത്താവ്: വേണുഗോപാൽ. മകൾ: വിസ്മയ. മരുമകൻ: അനൂപ്.