മണ്ണാര്‍ക്കാട്: വീട്ടുമുറ്റത്ത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. കോട്ടോപ്പാടം പുല്ലിതൊടി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ സുലേഖയാണ് (46) മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴിനാണ് സംഭവം. തീ ആളിപ്പടര്‍ന്നതോടെ ഇവരുടെ നിലവിളി കേട്ട് ഓടിവന്ന വീട്ടുകാര്‍ ഉടന്‍ തീകെടുത്തുകയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഗുരുതര പൊള്ളലേറ്റ സുലേഖ എട്ടരയോടെ മരിച്ചു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു സുലേഖയെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. 26 വര്‍ഷം മുമ്പ് വിവാഹിതയായ ഇവരുടെ വിവാഹബന്ധം പിന്നീട് വേർപെടുത്തിയിരുന്നു. മണ്ണാര്‍ക്കാട് പൊലീസ് നടപടി സ്വീകരിച്ചു.