തിരുവനന്തപുരം: മുൻ പ്രോ-വൈസ് ചാൻസലർ ഡോ. എൻ.എ. കരീമിന്റെയും മീനകരീമിന്റെയും മകളും ഡോ. മുഹമ്മദ് ഷാഫിയുടെ ഭാര്യയുമായ പ്രമുഖ ഗൈനക്കോളജിസ്റ്റും സാധൂസ് ആശുപത്രി പാർട്ണറുമായ ഡോ. ഫരീദ ഷാഫി (52) നിര്യാതയായി. മക്കൾ: ഡോ. നസ്രിൻ (മെഡിക്കൽ പി.ജി വിദ്യാർഥിനി, പുതുച്ചേരി), സിതാര (എം.ബി.ബി.എസ് വിദ്യാർഥിനി, കൊല്ലം മെഡിസിറ്റി). പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിലുള്ള മൃതദേഹം രാവിലെ ഖബറടക്കും.