കൂറ്റനാട്: ന്യൂ ബസാർ ചിറ്റിലങ്ങാട്ട് സി.കെ. ഗോപിനാഥൻ (70) നിര്യാതനായി. കൂറ്റനാട് സി.കെ.ജി ട്രേഡേഴ്സ്, കൂറ്റനാട്, എടപ്പാൾ ദേവലോകം ഹോട്ടൽ ആൻഡ് ബാർ, വ്യാപാരി വ്യവസായി സമിതി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.മുൻ നാഗലശ്ശേരി പഞ്ചായത്തംഗം, കേരള കർഷക സംഘം പ്രവർത്തകൻ, സി.പി.എം മുൻ നാഗലശേരി ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ എം. ഗോവിന്ദൻകുട്ടി (മുൻ ദേശാഭിമാനി മുഖ്യ പത്രാധിപർ). മാതാവ്: പരേതയായ കല്യാണിക്കുട്ടി അമ്മ. ഭാര്യ: ഉഷ. മക്കൾ: ജിഷ, ഡോ. ജിനീഷ് (മൗലാന ആശുപത്രി, പെരിന്തൽമണ്ണ). മരുമകൾ: വിദ്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.