ചാലക്കുടി: പരിസ്ഥിതി പ്രവർത്തകനായ കാതിക്കുടം കണ്ണഞ്ചേരി വീട്ടിൽ കെ.കെ. ചന്ദ്രശേഖരൻ (62) നിര്യാതനായി. അതിരപ്പിള്ളിയിലെ ഡാം നിർമാണത്തിനെതിരെ നടന്ന രണ്ട് സമരങ്ങളിലും കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനി മാലിന്യം ചാലക്കുടിപ്പുഴയിൽ ഒഴുക്കുന്നതിനെതിരെ നടത്തിയ സമരങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. കൊരട്ടി ഭാരത സർക്കാർ പ്രസിലെ ജീവനക്കാരനായിരുന്നു. മൃതദേഹം കൊരട്ടി ദേവമാത ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: ഗ്രീഷ്മ (അയർലൻഡ്), ഡോ. അഞ്ജലി. മരുമക്കൾ: അജയഘോഷ് (അയർലൻഡ്), വിഷ്ണു.