പഴയന്നൂർ: പാറക്കൽ പഴയ വീട്ടിൽ പരേതനായ ഉമറിന്റെ മകൻ ഖാലിദ് (52) സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. മൃതദേഹം ജിദ്ദയിൽ സഫയിലെ അൽ ജദാനി ഹോസ്പിറ്റൽ മോർച്ചറിയിൽ. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ തുടർനടപടി ആരംഭിച്ചിട്ടുണ്ട്. ഖബറടക്കം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജിദ്ദയിൽ നടത്തും. ഭാര്യ: റംലത്ത്. മക്കൾ: റിയ നസ്റിൻ, ലിയാസിയ, ഹസനിയ.