അലനല്ലൂർ: സ്കൂട്ടറിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു. വഴങ്ങല്ലിയിൽ താമസിക്കുന്ന പരേതനായ എരങ്ങോടൻ മുഹമ്മദിന്റെ മകൻ ഹംസയാണ് (71) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പള്ളിയിലേക്ക് നമസ്കാരത്തിന് പോകുംവഴി അലനല്ലൂർ വെട്ടത്തൂർ റോഡിൽ പിന്നിൽനിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുഹറ. മക്കൾ: റജീന, ലൈല. മരുമകൻ: റാഫി ആലത്തൂർ. സഹോദരങ്ങൾ: അബു ഹാജി, ഹുസൈൻ, അലി, മൈമൂന, യൂസുഫ്, ഗഫൂർ.