തൃപ്രയാർ: ഹൃദയാഘാതത്തെ തുടർന്ന് എടമുട്ടം സ്വദേശി മുംബൈയിൽ നിര്യാതനായി. തളിക്കുളം നെല്ലിപറമ്പിൽ വേലപ്പന്റെ മകൻ സുരേഷാണ് (64) മരിച്ചത്. ഭാര്യ: ബിന്ദു. മകൻ: ധീരജ് (മുംബൈ). മരുമകൾ: അഞ്ജിത (വാട്ടർ അതോറിറ്റി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് എടമുട്ടം മൈത്രി റോഡിലെ വീട്ടുവളപ്പിൽ.