കുരുവട്ടൂർ: കലക്ടറേറ്റിൽ കുഴഞ്ഞുവീണ പയമ്പ്ര സ്വദേശിയായ ജീവനക്കാരൻ മരിച്ചു. കോഴിക്കോട് എ.ഡി.എം ഓഫിസ് ജീവനക്കാരൻ എം. ഗിരീഷാണ് (52) ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ ഇരുപത്തിമൂന്നിന് രാവിലെ ഓഫിസിൽ കുഴഞ്ഞുവീഴുകയായിരുന്നു. പിതാവ്: പരേതനായ താമരത്ത് ദാമോദരൻ. മാതാവ്: സുമതി. ഭാര്യ: അജീഷ. മക്കൾ: ആരതി, ദിയ (വിദ്യാർഥികൾ). സഹോദരങ്ങൾ: പ്രതാപൻ, ജമുന, രേണുക. സഞ്ചയനം ഞായറാഴ്ച.