കോഴിക്കോട്: മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ ചൗക്ക ഭവനത്തിലെ പി.സി. രത്ന തമ്പാട്ടി (71) നിര്യാതയായി. സംസ്കൃത പണ്ഡിതനും വാഗ്മിയുമായിരുന്ന വി.കെ. കൊച്ചുണ്ണി തമ്പാന്റെയും മാങ്കാവ് കോവിലകത്തെ ശ്രീദേവി തമ്പുരാട്ടിയുടെയും മകളാണ്. ചാലപ്പുറം എൻ.എസ്.എസ് സ്കൂളിലെ അധ്യാപികയായിരുന്നു. ഭർത്താവ്: പാലക്കാട് ലക്കിടി മേലേടത്ത് രാമൻകുട്ടി (റിട്ട. കെ.എസ്.ഇ.ബി). മകൻ: നീരജ് (എൻജിനിയർ, ബംഗളൂരു). സഹോദരങ്ങൾ: രമ എസ്. രാജ, ഡോ. പി.സി. രതി തമ്പാട്ടി (മുൻ പ്രിൻസിപ്പൽ, സാമൂതിരി ഗുരുവായൂരപ്പൻ കോളജ്), പി.സി. കൃഷ്ണവർമ രാജ (മുൻ സീനിയർ മാനേജർ, യൂനിയൻ ബാങ്ക്), പി.സി. രാമഭദ്രൻ രാജ (ഇൻകം ടാക്സ് പ്രാക്ടീഷണർ), പരേതയായ പി.സി. രാധ തമ്പുരാട്ടി.