കുറ്റ്യാടി: ദേവർകോവിൽ എസ്. ബി. കോട്ടേജിലെ വലിയപറമ്പത്ത് ബാലൻ (84) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി അസി. അക്കൗണ്ട്സ് ഓഫീസറും കവിയും കമ്യൂണിസ്റ്റ് പാർട്ടി ദേവർകോവിൽ സെല്ലിലെ വളണ്ടിയറുയിരുന്നു. ‘പ്രേയസിക്കൊരു പ്രണയകാവ്യം’ എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കായക്കൊടി സഹകരണ ബാങ്ക് ഡയരക്ടർ ബോർഡ് അംഗം, കുറ്റ്യാടി റീഡേഴ്സ് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: സുമതി. മക്കൾ: ബിന്ദു, ബീന (അധ്യാപിക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്ടൂർ), ബിജോയ് (ബള്ളൂർ ഗ്രാമ പഞ്ചായത്ത്), ബിനോയ് (മെഡിക്കൽ കോളജ് കോഴിക്കോട്). മരുമക്കൾ: മോഹനൻ (റിട്ട. ഇന്ത്യൻ ബാങ്ക്), ജയചന്ദ്രൻ (അക്കൗണ്ട്സ് ജനറൽ ഓഫിസ് തിരുവനന്തപുരം), ഡോ. സ്മിത (ജില്ല ഹോമിയോ ആശുപത്രി മാനന്തവാടി), സുവർണ (ഗവ. എച്ച്.എസ്.എസ് നടുവണ്ണൂർ)