പെരിന്തൽമണ്ണ: പൊന്ന്യാകുർശി ഐ.എസ്.എസ് സ്കൂൾ റോഡിലെ പരേതനായ കലകപ്പാറ കുഞ്ഞറമ്മു ഹാജിയുടെ മകൻ വീരാൻ കുട്ടി (ബാപ്പു ഹാജി - 87) നിര്യാതനായി.
പെരിന്തൽമണ്ണ മർച്ചന്റ് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റായും പൊന്ന്യാകുർശി ജുമാമസ്ജിദ് മുൻ മുത്തവല്ലിയായും മനഴി സ്റ്റാൻഡ് സുന്നി മസ്ജിദ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യമാർ: മാടമ്പ്ര ഫാത്തിമ (മേലാറ്റൂർ), പരേതയായ താണിയൻ റുഖിയ്യ ഹജ്ജുമ്മ (ചമ്മലശേരി).
മക്കൾ: മുഹമ്മദാലി (സിൽക്ക് സ്റ്റാർ കൊണ്ടോട്ടി), അബൂബക്കർ (സ്റ്റാർ ബിരിയാണി സ്റ്റോർ മേലാറ്റൂർ) ഉസ്മാൻ (സ്റ്റാർ സാനിറ്ററി പെരിന്തൽമണ്ണ), മുഹമ്മദ് അഷ്റഫ് (കെ.പി ഹാർഡ് വേഴ്സ് പൊന്ന്യാകുർശി), സക്കീർ ഹുസൈൻ (സ്റ്റാർ ട്രേഡേഴ്സ് പെരിന്തൽമണ്ണ) സഹദുല്ല (സ്റ്റാർ ജനൽ മർച്ചന്റ്), ഷിഹാബുദ്ദീൻ (വ്യാപാരി, പെരിന്തൽമണ്ണ) ഫാത്തിമ സുഹറ, റജീന.
മരുമക്കൾ: റുഖിയ (കൊണ്ടോട്ടി), ലൈല (പനങ്ങാങ്ങര), പുന്തല രഹന (മൊറയൂർ), റൈഹാനത്ത് (ഒറ്റപ്പാലം), അഷ്റഫ് (കൊണ്ടോട്ടി), റഹ്മത്ത് (ചെറുവണ്ണൂർ), അനൂപ ബാനു (മഞ്ചേരി), ഫാത്തിമ ലിഷ്ന (കൊപ്പം), ഷമീർ (വല്ലപ്പുഴ).