എരുമപ്പെട്ടി: തിച്ചൂർ കപ്പാരത്ത് വീട്ടിൽ അഡ്വ. ടി.കെ. ഉണ്ണികൃഷ്ണൻ (ബാബു -62) നിര്യാതനായി. വടക്കാഞ്ചേരി ബാറിലെ അഭിഭാഷകനായിരുന്നു. വരവൂർ പഞ്ചായത്ത് മുൻ അംഗം, കോൺഗ്രസ് വരവൂർ മണ്ഡലം മുൻ പ്രസിഡന്റ്, ഡി.സി.സി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ബിന്ദു മേനോൻ (പ്രഫസർ, പട്ടാമ്പി സംസ്കൃത കോളജ്). മക്കൾ: ഡോ. പ്രിയങ്ക, പ്രണവ്. മരുമകൻ: ഡോ. ഹരി.