കൊല്ലം: കരാറുകാരനും കായിക്കര കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ കൊല്ലം കൈതവാരം ബംഗ്ലാവിൽ കായിക്കര അബ്ദുൽസലാം (72) നിര്യാതനായി. കണ്ണൂർ എയർപോർട്ട്, കൊല്ലം തങ്കശ്ശേരി ഹാർബർ, നീണ്ടകര ഹാർബർ, അഴീക്കൽ ഷിപ്പിങ് ഹാർബർ, ബേപ്പൂർ ഹാർബർ തുടങ്ങി ഒമ്പതോളം ഹാർബറുകൾ, വിവിധ മേൽപാലങ്ങൾ, ബൈപാസുകൾ, ദേശീയപാത എന്നിവയുടെ നിർമാണം നിർവഹിച്ച കായിക്കര കൺസ്ട്രക്ഷൻ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് എക്സിക്യൂട്ടിവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മുതിരപ്പറമ്പ് ജമാഅത്ത് പ്രസിഡന്റും കൊല്ലം കർബല ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: ജുബൈരി,
മക്കൾ: ഫാത്തിമ, ആമിന, ആയിഷ, ഖദീജ. മരുമക്കൾ: നിയാസ്, ആദിൽ, മുഹമ്മദ് ഇർഫാൻ, ബിൻഷാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മുതിരപ്പറമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ.