ആലത്തൂർ: കെട്ടിട നിർമാണജോലിക്കിെട കെട്ടിടത്തിൽനിന്ന് കാൽ വഴുതി വീണ് തൊഴിലാളിയായ വീട്ടമ്മ മരിച്ചു. ആലത്തൂർ വാനൂർ രകൻകുളം വീട്ടിൽ ഭാസ്കരന്റെ ഭാര്യ മാധവിയാണ് (58) മരിച്ചത്. കാവശ്ശേരി കഴനി ചുങ്കത്തിനടുത്ത് പെട്രോൾ പമ്പിന് മുൻവശം പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ് വീണത്. ഗുരുതര പരിക്കേറ്റ ഇവരെ ആലത്തൂരിലെ ആശുപത്രിയിലും അവിടെനിന്ന് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മകൾ: ബബിത. മരുമകൻ: രതീഷ്. ഞായറാഴ്ച ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹം തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.