ഫറോക്ക്: പരേതനായ കളത്തിങ്ങൽ മൂന്നിലകം മൊയ്തീന്റെ ഭാര്യ ഫാത്തിമ ഉമ്മയ്യ്മ (78) നിര്യാതയായി. മഞ്ചേരി ഹസ്സൻകുട്ടി കുരിക്കളുടെയും കളത്തിങ്ങൽ നീലാട്ട് കദീജ എന്ന മാളുവിന്റെയും മകളാണ്. മക്കൾ: ഇസ്മയിൽ എന്ന ഇച്ചു (സെൻട്രൽ മാർബ്ൾസ്, ചുങ്കം), ഹസ്സൻ വാരിസ് എന്ന ബാവ (കാപിറ്റൽ മാർബ്ൾസ്, പന്തീരങ്കാവ്), ഹസീന, നസ്രീൻ, ഫർസാന. മരുമക്കൾ: മുഹമ്മദ് അഷ്റഫ് വട്ടോളി, മുഹമ്മദ് ബഷീർ (പോപുലർ ജ്വല്ലറി, പെരിന്തൽമണ്ണ), ബുഷറ, ബീന, പരേതനായ ജമാലുദ്ദീൻ നന്മണ്ട. സഹോദരങ്ങൾ: ഹസ്സൻ മൊയ്തീൻ കുരിക്കൾ, ഹമീദ് കുരിക്കൾ, പരേതരായ മൊയ്തീൻകുട്ടി കുരിക്കൾ, ഹസ്സൻ മഹമൂദ് കുരിക്കൾ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം ഫറോക്ക് പേട്ട ജുമാമസ്ജിദിൽ.