മക്കരപറമ്പ്: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗവും പൊതുപ്രവർത്തകനുമായ കാച്ചിനിക്കാട്ടെ ടി.പി. അഷ്റഫ് (53) നിര്യാതനായി. പരേതനായ തയ്യിൽ പടിഞ്ഞാറേതിൽ മൊയ്തീൻ, കുഞ്ഞായിശ എന്നിവരുടെ മകനാണ്. ഭാര്യ: ഉമ്മുകുൽസു പാറോളി (പാങ്ങ്). മക്കൾ: റുക്സാന, റാഹില, ത്വാഹിർ അദ്നാൻ, ആദിൽ. മരുമക്കൾ: ആസിഫ് ചീരക്കൽ (മങ്കട), ഷബീബ് (പനങ്ങാങ്ങര), മഹ്റൂഫ (രാമപുരം). സഹോദരങ്ങൾ: മായീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, അബ്ദുസ്സമദ്, റസാഖ്, സൈനബ, സഫിയ, ആയിശ.