മങ്കട: തിരൂർക്കാട് പരേതനായ ആലങ്ങാടൻ ഹംസയുടെ ഭാര്യ ചണ്ണേംകുന്നൻ സൈനബ (സൈന സിസ്റ്റർ - 80) നിര്യാതയായി. 40 വർഷത്തോളം ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. പെരിന്തൽമണ്ണ ഗവ. ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ടായാണ് വിരമിച്ചത്. മങ്കടയിലെ പരേതനായ ചണ്ണേംകുന്നൻ കുഞ്ഞയമ്മുവിന്റെ മകളാണ്. മക്കൾ: ഷാജി (കുവൈത്ത്), ജിഷ (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, തിരൂർക്കാട്). മരുമക്കൾ: കിഴക്കാംകുന്നത്ത് ഷബ്നം (തിരൂർ), മണങ്ങാട്ട് അബ്ദുൽ ലത്തീഫ് (നരിക്കുനി, കോഴിക്കോട്).