കൂറ്റനാട്: വട്ടൊള്ളി ചെള്ളിമാരിൽ കുഞ്ഞുക്കുട്ടൻ (62) നിര്യാതനായി. സി.പി.എം തിരുമിറ്റക്കോട് ലോക്കൽ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂനിയൻ തൃത്താല ഏരിയ കമ്മിറ്റി അംഗം, ചുമട്ടുതൊഴിലാളി യൂനിയൻ സി.ഐ.ടി.യു യൂനിറ്റ് സെക്രട്ടറി, ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂനിയൻ പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
തിരുമിറ്റക്കോട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: വിപിൻ, വിനീഷ്, വിജിത്ത്. മരുമക്കൾ: ആതിര, മൃദുല, വർഷ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ശാന്തിതീരം ശ്മശാനത്തിൽ.