പൊന്മുണ്ടം: കാവപ്പുരയിലെ ആദ്യകാല കോൺഗ്രസ് നേതാവും കാവപ്പുര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ അംഗവുമായ വലിയപറമ്പിൽ പട്ടാണി മൂസക്കുട്ടി ഹാജി (63) നിര്യാതനായി. പൊന്മുണ്ടം പഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. പിതാവ്: പട്ടാണി മൊയ്തീൻ ഹാജി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: കൂനാരി പേഴുത്തറ ഫാത്തിമ (മറ്റത്തൂർ). മക്കൾ: മൂസ ഹുസൈൻ, ജാബിർ, അഫ്സൽ മൊയ്തീൻ. മരുമക്കൾ: ജസീന, നഹീദ, സുമയ്യ. സഹോദരങ്ങൾ: നൂർമുഹമ്മദ്, കദീജ, റുഖിയ, ആയിഷ, റഹ്മത്ത്, ആശൂറാബി.