കരുവാരകുണ്ട്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. അരിമണൽ ചെമ്മലപ്പടിയിലെ ചെമ്മലപ്പുറവൻ റസാഖിന്റെ മകൻ ഷിബിൻ (20) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒറ്റപ്പാലത്ത് മൊബൈൽ സർവിസ് കോഴ്സ് വിദ്യാർഥിയായിരുന്നു. മാതാവ്: സക്കീന. സഹോദരങ്ങൾ: ഷിജിൽ, ഷിഫാന.