കോഴിക്കോട്: കണ്ണംപറമ്പ് ശ്മശാനം കമ്മിറ്റി മുൻ സെക്രട്ടറി പി.പി. മൊയ്തീൻകോയ (82) മാത്തോട്ടം സ്നേഹ ജ്വല്ലറിക്കു സമീപം തുലാംമുറ്റം വയലിൽ നിര്യാതനായി. അലുമിനിയം കച്ചവടക്കാരനായിരുന്നു. പരേതനായ പഴയ പന്തക്കലകം കാസിം ഹാജിയുടെ മകനാണ്. ഭാര്യ: ജവന്റെകം ആയിശബി (കുഞ്ഞ). മക്കൾ: ഷാഫി, ഹൈറുദ്ദീൻ (ദുബൈ), അബ്ബാസ് (ജിദ്ദ), സക്കീന, കമറുന്നീസ, മുംതാസ്. മരുമക്കൾ: ശംസുദ്ദീൻ, ജസീന, ഷഹനാസ്, ജുനൈന, പരേതരായ മൂസക്കോയ, അയ്യൂബ്.