എകരൂൽ: പന്തലമാക്കൂൽ പരേതനായ മാധവൻ നായരുടെ ഭാര്യ അയനിപ്പൊയിൽ മീനാക്ഷി അമ്മ (79) നിര്യാതയായി. മക്കൾ: ജിജികുമാർ, ഷാജി (സി.കെ ടയർ എകരൂൽ, തലയാട്). മരുമക്കൾ: സുജാത (വയനാട്), സുഗതകുമാരി (കൊടക്). സഹോദരങ്ങൾ: രാഘവൻ നായർ നന്മണ്ട, ജാനകിയമ്മ, പരേതരായ നാരായണൻ നായർ, മാധവൻ നായർ, കല്യാണി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.