കരിങ്കല്ലത്താണി: നെല്ലിപ്പറമ്പിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. അരക്കുപറമ്പ് മരുതംപാറയിലെ മുളയങ്കായി അബ്ദുല്ലയുടെ ഭാര്യ സക്കീനയാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെ 11.45നായിരുന്നു അപകടം. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: മുഹമ്മദ് ആഷിഖ്, മുഹമ്മദ് അഫീഫ്, ഷിഫാനത്ത്, ഫാത്തിമ മിൻഷ.