ഒല്ലൂർ: പനംകുറ്റിച്ചിറ കുളത്തിന് സമീപം സെക്യൂരിറ്റി ജീവനക്കാരനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വേലൂപ്പാടം കുണ്ടുകുളങ്ങര വീട്ടിൽ പൗലോസ് (61) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മൃതദേഹം കണ്ടത്. ഒല്ലൂർ പള്ളിക്ക് സമീപത്തെ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ല ആശുപത്രിയിൽ എത്തിച്ചു.