അരീക്കോട്: കളരയിൽ താമസിച്ചിരുന്ന പരേതനായ അലി മാസ്റ്ററുടെ മകൻ കൊല്ലത്തൊടി അബ്ദുൽകരീം മാസ്റ്റർ (70) നിര്യാതനായി. അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂർ പ്രധാനാധ്യാപകൻ, എടവണ്ണ ഓറിയന്റൽ ഹൈസ്കൂൾ പ്രധാനാധ്യാപകൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: കൊല്ലത്തൊടി ഫാത്തിക്കുട്ടി. ഭാര്യ: കദീജ കൊല്ലത്തൊടി. മക്കൾ: ഷറിൽ (മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ), റബാബ (സുല്ലമുസ്സലാം സയൻസ് കോളജ്), റസ്ല (ബഹ്റൈൻ), റിസ കൊളപ്പുറം. മരുമക്കൾ: സ്വാബിർ പന്തീരംകാവ്, ആദിൽ കൈതപൊയിൽ, ഫഹദ് കൊളപ്പുറം, സലീന തിരുവമ്പാടി. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താഴത്തങ്ങാടി ജുമുഅത്ത് പള്ളിയിൽ.