ആലത്തൂർ: ദേശീയപാതയിലെ പഴയ അഭയ ആശുപത്രി ഭാഗത്ത് ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരിങ്ങോട്ടുകുറുശ്ശി ചിറപ്പാടം ചങ്കരത്തുകുന്ന് വീട്ടിൽ രാജകൃഷ്ണൻ എന്ന മണിയുടെ മകൻ രതീഷ് (40) ആണ് മരിച്ചത്. വടക്കഞ്ചേരി മുടപ്പല്ലൂരിലെ വീട്ടിലേക്ക് പോകവേ സ്കൂട്ടറിന് പിന്നിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസാണ് ഇടിച്ചതെന്ന് പറയുന്നു. ബസ് നിർത്താതെ പോയി. വെള്ളിയാഴ്ച വൈകീട്ട് 3.45ഓടെയായിരുന്നു അപകടം. ലോട്ടറി വ്യാപാരിയായിരുന്നു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: രമണി. ഭാര്യ: ഷൈനി. ഒരു വയസ്സുള്ള പെൺകുട്ടിയുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ശനിയാഴ്ച രാവിലെ സംസ്കരിക്കും.