വാളകം: നെടുവംകോണത്ത് പൊയ്കവിള വീട്ടിൽ കെ. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (80) നിര്യാതയായി. പുത്തൂർ ആനക്കോട്ടൂരഴികത്ത് കുടുംബാംഗമാണ്. മക്കൾ: മിനി, റോയി, ജോൺകുട്ടി (ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), അനിമോൻ (ഫെയ്ത്ത് ഇവന്റ്സ് വാളകം). മരുമക്കൾ: ജോയിക്കുട്ടി, കുഞ്ഞുമോൾ റോയി, ബിന്ദുജോൺ (ബി.ആർ.സി കൊട്ടാരക്കര), ബിജി അനിമോൻ (സെന്റ് ജോൺസ് കോളജ് അഞ്ചൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മൂന്നിന് വാളകം മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.